Posts

Showing posts from August, 2018

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍

Image
ലാപ്‌ടോപ്പ്, ടാബ്ലറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ പരാതിപ്പെടുന്നത് അവയുടെ ബാറ്ററിയുമായി ബന്ധപ്പെട്ടാണ്. പെട്ടന്നു ചാര്‍ജ്ജ് കഴിയുന്നു, ചാര്‍ജ്ജ് ചെയ്യാന്‍ കൂടുതല്‍ സമയം വേണ്ടി വരുന്നു, ചാര്‍ജ്ജ് ചെയ്യുമ്പോള്‍ വളരെയധികം ചൂടാകുന്നു എന്നിവയാണ് പ്രധാനപ്പെട്ട പരാതികള്‍. സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍ എല്ലായിപ്പോഴും നിങ്ങളുടെ ഫോണിന്റെ സ്വന്തം ചാര്‍ജ്ജര്‍ തന്നെ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യുക. ലാപ്‌ടോപ്പില്‍ ഉളളതു പോലെ തന്നെ സ്മാര്‍ട്ട്‌ഫോണിനും യൂണിവേഴ്‌സല്‍ ചാര്‍ജ്ജിംഗ് ഇന്റര്‍ഫേസ് ഉണ്ട്. നിങ്ങള്‍ ഉപയോഗിക്കുന്ന ചാര്‍ജ്ജര്‍ അതുമായി പൊരുത്തപ്പെട്ടില്ലെങ്കില്‍ ബാറ്ററി പ്രകടനം വളരെ മോശപ്പെട്ട രീതിയിലാകും. അജ്ഞാത നിര്‍മ്മാതാക്കളില്‍ നിന്നും കുറഞ്ഞ ചാര്‍ജ്ജറുകള്‍ വാങ്ങുന്നത് ഒഴിവാക്കുക. വ്യതിയാനത്തിനും സംരക്ഷണത്തിനും എതിരെ ഒരു സുരക്ഷ സംവിധാവനും അവയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വേഗതയേറിയ ചാര്‍ജ്ജറുകള്‍ എല്ലായിപ്പോഴും നല്ലൊരു ഓപ്ഷനല്ല. ഇത് ഫോണിന്റെ ബാറ്ററിയില്‍ ഉയ...

ഇന്‍റര്‍നെറ്റ് കുട്ടികളെ സംബന്ധിച്ച് ഉപയോഗിക്കുമ്പോള്‍ ?

Image
ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പല വിധത്തില്‍ വഴി തിരിഞ്ഞ് അനുയോജ്യമല്ലാത്ത സൈറ്റുകളിലെത്തുന്നത് സാധാരണമാണ്. മുതിര്‍ന്നവര്‍ ഇങ്ങനെ അഡള്‍ട്ട് സൈറ്റുകളിലും മറ്റുമെത്തുന്നത് പ്രശ്നമാകില്ലെങ്കിലും കുട്ടികളെ സംബന്ധിച്ച് പ്രശ്നം തന്നെയാണ്. ഇത് തടയാൻ പല വഴികളും ഉണ്ട്. അതിനാല്‍ തന്നെ പേരന്റല്‍ കണ്‍ട്രോള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ ബ്രൗസറുകളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന eSafely എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ ഏറെ ഉപക ാരപ്രദമാകും. യുട്യൂബ്, വിക്കിപീഡിയ, ഫേസ്ബുക്ക്, തുടങ്ങിയവയിലൊക്കെ ഇത് അപ്ലൈ ചെയ്യാം. ഇത് ഉപയോഗപ്പെടുത്താന്‍ ആദ്യം എക്സ്റ്റന്‍ഷന്‍ ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. സെര്‍ച്ചിംഗ് ഗൂഗിള്‍, യാഹൂ, ബിങ്ങ് തുടങ്ങിയവയിലെല്ലാം സെര്‍ച്ച് ചെയ്യുമ്പോള്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ ഫില്‍റ്റര്‍ ചെയ്ത് അഡള്‍ട്ട് കണ്ടന്‍റുകള്‍ eSafely നീക്കം ചെയ്യും. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്തവ കാണുമെന്ന പേടി വേണ്ട. വിക്കിപീഡിയ വിക്കി പീഡിയ എല്ലാവരും തന്നെ കുട്ടികള്‍ക്ക് ഉപയോഗിക്കാനായി അനുവദിക്കുന്നതാണ്. എന്നാല്‍ വിക്കി പീഡിയയിലും കുട്ടികള്‍ക്ക് അനുയോ...