Posts

Showing posts from 2019

വിൻഡോസ് 7 നുള്ള പിന്തുണ 2020ഓടെ മൈ​ക്രോ​സോ​ഫ്റ്റ് അവസാനിപ്പിക്കും

Image
വിൻഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സൗജന്യ സെക്യൂരിറ്റി സപ്പോർട്ട് മൈ​ക്രോ​സോ​ഫ്റ്റ് 2020 ജനുവരി 14ഓടെ അവസാനിപ്പിക്കും. വിൻഡോസ് 7, 2009ലാണ് മൈ​ക്രോ​സോ​ഫ്റ്റ് അവതരിപ്പിക്കുന്നത്. കംപ്യൂട്ടർ നിർമ്മാതാക്കൾക്കായി 2009 ജൂലൈ 22-നും പൊതു ജനങ്ങൾക്കായി 2009 ഒക്ടോബർ 22-നും പുറത്തിറക്കി. വിൻഡോസ് വിസ്റ്റ പുറത്തിറങ്ങി 3 വർഷം കഴിഞ്ഞാണ് വിൻഡോസ് 7 മൈ​ക്രോ​സോ​ഫ്റ്റ് അവതരിപ്പിക്കുന്നത്. ഇപ്പോൾ ഏകദേശം 10 വയസ്സായി. 2018 ഡിസംബറിലെ കണക്കുപ്രകാരം വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവരിൽ 36.9 ശതമാനം ആളുകളും 7 ആണ് ഉപയോഗിക്കുന്നത്. വിൻഡോസ് 7ന്റെ ഒഫീഷ്യൽ സപ്പോർട്ട് 2015 ജനുവരിയിൽ ​മൈ​ക്രോ​സോ​ഫ്റ്റ് നിർത്തലാക്കിയിരുന്നു. പിന്നീട് സൗജന്യ സെക്യൂരിറ്റി സപ്പോർട്ട് കാലാവധി നീട്ടുകയായിരുന്നു. അതാണ് 2020 ജനുവരി 14ന് അവസാനിക്കുക. തുടർന്നും ഈ ഒഎസ് ഉപയോഗിക്കുന്നവർക്ക് സപ്പോർട്ട് വേണമെങ്കിൽ മൈ​ക്രോ​സോ​ഫ്റ്റിന് പണം നൽകേണ്ടി വരും. വിൻഡോസ് 7ന്റെ എന്റർപ്രൈസ്, ബിസിനസ് ഉപഭോക്താക്കൾക്ക് സെക്യൂരിറ്റി അപ്ഡേറ്റ് 2023 വരെ ലഭിക്കും. പക്ഷെ സാധാരണ ഉപഭോക്താക്കൾക്ക് ലഭിക്കില്ല. 2020ഓടെ വിൻഡോസ് 10 ഉപയോഗിക്കുന്നവരുടെ എണ്...

ഗായത്രി – മലയാളം ഭാഷക്ക് പുതിയൊരു യൂണികോഡ് ഫോണ്ട്

Image
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മയുടെ വക മലയാളത്തിന് പുതിയൊരു യൂണികോഡ് ഫോണ്ട് കൂടെ. ഗായത്രി എന്നു പേരിട്ടിരിക്കുന്ന ഈ ഫോണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മയിലെ ബിനോയ് ഡൊമിനിക് ആണ്. ഫോണ്ടിന്റെ  ഓപ്പൺടൈപ്പ് എൻജിനിയറിങ്ങ്  കാവ്യ മനോഹറും, പദ്ധതി ഏകോപനം സന്തോഷ് തോട്ടിങ്ങലുമാണ് നിർവഹിച്ചത്. ഏകദേശം ഒരു വർഷമെടുത്തു ഈ പദ്ധതി പൂർത്തീകരിക്കാൻ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതിനു വേണ്ട സാമ്പത്തിക സഹായം നൽകിയത്. “എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ” എന്ന ലക്ഷ്യവുമായി സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ പ്രചാരണത്തിനും വിപുലീകരണത്തിനുമായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്. ഗായത്രി ഫോണ്ട് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് വെബ് സൈറ്റിൽ നിന്നും  ഡൗൺലോഡ് ചെയ്യാം. തലക്കെട്ടുകൾക്കു അനുയോജ്യമായ രീതിയിൽ വലിയ അക്ഷരങ്ങൾക്കു വേണ്ടി പാകപ്പെടുത്തിയതാണ് ഗായത്രിയുടെ രൂപകല്പന. കൂ­ട്ട­ക്ഷ­ര­ങ്ങൾ പര­മാ­വ­ധി ഉൾപ്പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള ഒരു ലി­പി­സ­ഞ്ച­യ­മാ­ണു് ഈ ഫോ­ണ്ടി­ലു­ള്ള­തു്. യുണിക്കോഡ് 11.0 പതിപ്പ് പിന്തുണയ്ക്ക...