ഗായത്രി – മലയാളം ഭാഷക്ക് പുതിയൊരു യൂണികോഡ് ഫോണ്ട്

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മയുടെ വക മലയാളത്തിന് പുതിയൊരു യൂണികോഡ് ഫോണ്ട് കൂടെ. ഗായത്രി എന്നു പേരിട്ടിരിക്കുന്ന ഈ ഫോണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മയിലെ ബിനോയ് ഡൊമിനിക് ആണ്.
ഫോണ്ടിന്റെ ഓപ്പൺടൈപ്പ് എൻജിനിയറിങ്ങ് കാവ്യ മനോഹറും, പദ്ധതി ഏകോപനം സന്തോഷ് തോട്ടിങ്ങലുമാണ് നിർവഹിച്ചത്. ഏകദേശം ഒരു വർഷമെടുത്തു ഈ പദ്ധതി പൂർത്തീകരിക്കാൻ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതിനു വേണ്ട സാമ്പത്തിക സഹായം നൽകിയത്.
“എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ” എന്ന ലക്ഷ്യവുമായി സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ പ്രചാരണത്തിനും വിപുലീകരണത്തിനുമായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്. ഗായത്രി ഫോണ്ട് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ്ചെയ്യാം.
തലക്കെട്ടുകൾക്കു അനുയോജ്യമായ രീതിയിൽ വലിയ അക്ഷരങ്ങൾക്കു വേണ്ടി പാകപ്പെടുത്തിയതാണ് ഗായത്രിയുടെ രൂപകല്പന. കൂ­ട്ട­ക്ഷ­ര­ങ്ങൾ പര­മാ­വ­ധി ഉൾപ്പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള ഒരു ലി­പി­സ­ഞ്ച­യ­മാ­ണു് ഈ ഫോ­ണ്ടി­ലു­ള്ള­തു്. യുണിക്കോഡ് 11.0 പതിപ്പ്
പിന്തുണയ്ക്കുന്നു.
സാധാരണ വലിപ്പത്തിലുള്ള അക്ഷരത്തിന് പുറമേ കട്ടികൂടിയതും (ബോൾഡും), കട്ടി കുറഞ്ഞതുമായ (തിൻ) പതിപ്പുകളുമുണ്ട് ഈ ഫോണ്ടിന്. ഓപ്പൺ ഫോണ്ട് ലൈസൻസ് പ്രകാരം സ്വതന്ത്രവും, സൗജന്യവുമാണ് ഗായത്രി ഫോണ്ട്.
താൽപ്പര്യമുള്ളവർക്ക് പഠനാവശ്യത്തിനുമായി ഫോണ്ടിന്റെ ഓരോ അക്ഷരത്തിന്റെയും SVG ഫോർമാറ്റിലുള്ള വരകൾ സഹിതമുള്ള സോഴ്സ് കോഡ് ഗിറ്റ്ലാബ് റെപ്പോസിറ്ററിയിൽhttps://gitlab.com/smc/fonts/gayathriനിന്നും ഡൗൺലോഡ് ചെയ്യാം.

Comments

Popular posts from this blog

അക്ഷയയിൽ പോവാതെ സർക്കാർ ഓൺലൈൻ സേവനങ്ങൾ ചെയ്യാമോ?

ജിമെയില്‍ വഴി 10 ജിബി വരെ വലിപ്പമുള്ള ഫയലുകള്‍ എങ്ങനെ അറ്റാച്ച് ചെയ്ത്‌ അയക്കാം?

മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടാല്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍