Posts

വിൻഡോസ് 7 നുള്ള പിന്തുണ 2020ഓടെ മൈ​ക്രോ​സോ​ഫ്റ്റ് അവസാനിപ്പിക്കും

Image
വിൻഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സൗജന്യ സെക്യൂരിറ്റി സപ്പോർട്ട് മൈ​ക്രോ​സോ​ഫ്റ്റ് 2020 ജനുവരി 14ഓടെ അവസാനിപ്പിക്കും. വിൻഡോസ് 7, 2009ലാണ് മൈ​ക്രോ​സോ​ഫ്റ്റ് അവതരിപ്പിക്കുന്നത്. കംപ്യൂട്ടർ നിർമ്മാതാക്കൾക്കായി 2009 ജൂലൈ 22-നും പൊതു ജനങ്ങൾക്കായി 2009 ഒക്ടോബർ 22-നും പുറത്തിറക്കി. വിൻഡോസ് വിസ്റ്റ പുറത്തിറങ്ങി 3 വർഷം കഴിഞ്ഞാണ് വിൻഡോസ് 7 മൈ​ക്രോ​സോ​ഫ്റ്റ് അവതരിപ്പിക്കുന്നത്. ഇപ്പോൾ ഏകദേശം 10 വയസ്സായി. 2018 ഡിസംബറിലെ കണക്കുപ്രകാരം വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവരിൽ 36.9 ശതമാനം ആളുകളും 7 ആണ് ഉപയോഗിക്കുന്നത്. വിൻഡോസ് 7ന്റെ ഒഫീഷ്യൽ സപ്പോർട്ട് 2015 ജനുവരിയിൽ ​മൈ​ക്രോ​സോ​ഫ്റ്റ് നിർത്തലാക്കിയിരുന്നു. പിന്നീട് സൗജന്യ സെക്യൂരിറ്റി സപ്പോർട്ട് കാലാവധി നീട്ടുകയായിരുന്നു. അതാണ് 2020 ജനുവരി 14ന് അവസാനിക്കുക. തുടർന്നും ഈ ഒഎസ് ഉപയോഗിക്കുന്നവർക്ക് സപ്പോർട്ട് വേണമെങ്കിൽ മൈ​ക്രോ​സോ​ഫ്റ്റിന് പണം നൽകേണ്ടി വരും. വിൻഡോസ് 7ന്റെ എന്റർപ്രൈസ്, ബിസിനസ് ഉപഭോക്താക്കൾക്ക് സെക്യൂരിറ്റി അപ്ഡേറ്റ് 2023 വരെ ലഭിക്കും. പക്ഷെ സാധാരണ ഉപഭോക്താക്കൾക്ക് ലഭിക്കില്ല. 2020ഓടെ വിൻഡോസ് 10 ഉപയോഗിക്കുന്നവരുടെ എണ്

ഗായത്രി – മലയാളം ഭാഷക്ക് പുതിയൊരു യൂണികോഡ് ഫോണ്ട്

Image
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മയുടെ വക മലയാളത്തിന് പുതിയൊരു യൂണികോഡ് ഫോണ്ട് കൂടെ. ഗായത്രി എന്നു പേരിട്ടിരിക്കുന്ന ഈ ഫോണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മയിലെ ബിനോയ് ഡൊമിനിക് ആണ്. ഫോണ്ടിന്റെ  ഓപ്പൺടൈപ്പ് എൻജിനിയറിങ്ങ്  കാവ്യ മനോഹറും, പദ്ധതി ഏകോപനം സന്തോഷ് തോട്ടിങ്ങലുമാണ് നിർവഹിച്ചത്. ഏകദേശം ഒരു വർഷമെടുത്തു ഈ പദ്ധതി പൂർത്തീകരിക്കാൻ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതിനു വേണ്ട സാമ്പത്തിക സഹായം നൽകിയത്. “എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ” എന്ന ലക്ഷ്യവുമായി സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ പ്രചാരണത്തിനും വിപുലീകരണത്തിനുമായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്. ഗായത്രി ഫോണ്ട് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് വെബ് സൈറ്റിൽ നിന്നും  ഡൗൺലോഡ് ചെയ്യാം. തലക്കെട്ടുകൾക്കു അനുയോജ്യമായ രീതിയിൽ വലിയ അക്ഷരങ്ങൾക്കു വേണ്ടി പാകപ്പെടുത്തിയതാണ് ഗായത്രിയുടെ രൂപകല്പന. കൂ­ട്ട­ക്ഷ­ര­ങ്ങൾ പര­മാ­വ­ധി ഉൾപ്പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള ഒരു ലി­പി­സ­ഞ്ച­യ­മാ­ണു് ഈ ഫോ­ണ്ടി­ലു­ള്ള­തു്. യുണിക്കോഡ് 11.0 പതിപ്പ് പിന്തുണയ്ക്കുന്നു. സാധാര

ഡോക‌്‌‌‌സിൽ ഇനി വ്യാകരണവും നോക്കും Read more...

Image
ഗൂഗിളിന്റെ വേർഡ് പ്രോസസർ ആപ്ലിക്കേഷനായ ഡോക്‌സ്  ഇനി വ്യാകരണത്തെറ്റുകൾ തിരുത്തും. ഡോക്‌സിൽ നിലവിലുണ്ടായിരുന്ന അക്ഷരത്തെറ്റ് തിരുത്തുന്ന ടൂളുമായി സംയോജിപ്പിച്ചാണ്  വ്യാകരണത്തെറ്റ‌് ഒഴിവാക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം വരുന്നത്. ടൈപ് ചെയ്യുന്ന വാക്കുകളിൽ വരുന്ന വ്യാകരണത്തെറ്റ് നീലനിറം ഉപയോഗിച്ച്  അടിവര ഇടുകയോ അല്ലെങ്കിൽ പ്രത്യേകം എടുത്തുകാണിക്കുകയോ ചെയ്യും. സാധ്യമായ പിഴവുകൾ തിരുത്തുന്നതിനായി ഒരു ഡോക്യുമെന്റ‌് ടൈപ‌് ചെയ്യുന്നതുവരെ ഉപയോക്താക്കൾ കാത്തിരിക്കണം. പിന്നീട് പിശകുകൾ  സ്വീകരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതിനുള്ള സംവിധാനവും കാണും. ഗൂഗിൾ മെഷീൻ ലേണിങ‌് ആൽഗോരിഥവും  സ്‌‌‌പെല്ലിങ‌് ചെക്കറും  ഉപയോഗിച്ചാണ് പുതിയ ഫീച്ചറും കൊണ്ടുവരുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ എത്രയും പെട്ടന്ന് ഗൂഗിൾ ഇത് അവതരിപ്പിക്കാൻ ഇരിക്കുകയാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍

Image
ലാപ്‌ടോപ്പ്, ടാബ്ലറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ പരാതിപ്പെടുന്നത് അവയുടെ ബാറ്ററിയുമായി ബന്ധപ്പെട്ടാണ്. പെട്ടന്നു ചാര്‍ജ്ജ് കഴിയുന്നു, ചാര്‍ജ്ജ് ചെയ്യാന്‍ കൂടുതല്‍ സമയം വേണ്ടി വരുന്നു, ചാര്‍ജ്ജ് ചെയ്യുമ്പോള്‍ വളരെയധികം ചൂടാകുന്നു എന്നിവയാണ് പ്രധാനപ്പെട്ട പരാതികള്‍. സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍ എല്ലായിപ്പോഴും നിങ്ങളുടെ ഫോണിന്റെ സ്വന്തം ചാര്‍ജ്ജര്‍ തന്നെ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യുക. ലാപ്‌ടോപ്പില്‍ ഉളളതു പോലെ തന്നെ സ്മാര്‍ട്ട്‌ഫോണിനും യൂണിവേഴ്‌സല്‍ ചാര്‍ജ്ജിംഗ് ഇന്റര്‍ഫേസ് ഉണ്ട്. നിങ്ങള്‍ ഉപയോഗിക്കുന്ന ചാര്‍ജ്ജര്‍ അതുമായി പൊരുത്തപ്പെട്ടില്ലെങ്കില്‍ ബാറ്ററി പ്രകടനം വളരെ മോശപ്പെട്ട രീതിയിലാകും. അജ്ഞാത നിര്‍മ്മാതാക്കളില്‍ നിന്നും കുറഞ്ഞ ചാര്‍ജ്ജറുകള്‍ വാങ്ങുന്നത് ഒഴിവാക്കുക. വ്യതിയാനത്തിനും സംരക്ഷണത്തിനും എതിരെ ഒരു സുരക്ഷ സംവിധാവനും അവയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വേഗതയേറിയ ചാര്‍ജ്ജറുകള്‍ എല്ലായിപ്പോഴും നല്ലൊരു ഓപ്ഷനല്ല. ഇത് ഫോണിന്റെ ബാറ്ററിയില്‍ ഉയ

ഇന്‍റര്‍നെറ്റ് കുട്ടികളെ സംബന്ധിച്ച് ഉപയോഗിക്കുമ്പോള്‍ ?

Image
ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പല വിധത്തില്‍ വഴി തിരിഞ്ഞ് അനുയോജ്യമല്ലാത്ത സൈറ്റുകളിലെത്തുന്നത് സാധാരണമാണ്. മുതിര്‍ന്നവര്‍ ഇങ്ങനെ അഡള്‍ട്ട് സൈറ്റുകളിലും മറ്റുമെത്തുന്നത് പ്രശ്നമാകില്ലെങ്കിലും കുട്ടികളെ സംബന്ധിച്ച് പ്രശ്നം തന്നെയാണ്. ഇത് തടയാൻ പല വഴികളും ഉണ്ട്. അതിനാല്‍ തന്നെ പേരന്റല്‍ കണ്‍ട്രോള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ ബ്രൗസറുകളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന eSafely എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ ഏറെ ഉപക ാരപ്രദമാകും. യുട്യൂബ്, വിക്കിപീഡിയ, ഫേസ്ബുക്ക്, തുടങ്ങിയവയിലൊക്കെ ഇത് അപ്ലൈ ചെയ്യാം. ഇത് ഉപയോഗപ്പെടുത്താന്‍ ആദ്യം എക്സ്റ്റന്‍ഷന്‍ ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. സെര്‍ച്ചിംഗ് ഗൂഗിള്‍, യാഹൂ, ബിങ്ങ് തുടങ്ങിയവയിലെല്ലാം സെര്‍ച്ച് ചെയ്യുമ്പോള്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ ഫില്‍റ്റര്‍ ചെയ്ത് അഡള്‍ട്ട് കണ്ടന്‍റുകള്‍ eSafely നീക്കം ചെയ്യും. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്തവ കാണുമെന്ന പേടി വേണ്ട. വിക്കിപീഡിയ വിക്കി പീഡിയ എല്ലാവരും തന്നെ കുട്ടികള്‍ക്ക് ഉപയോഗിക്കാനായി അനുവദിക്കുന്നതാണ്. എന്നാല്‍ വിക്കി പീഡിയയിലും കുട്ടികള്‍ക്ക് അനുയോ

അക്ഷയയിൽ പോവാതെ സർക്കാർ ഓൺലൈൻ സേവനങ്ങൾ ചെയ്യാമോ?

Image
പല സർട്ടിഫിക്കറ്റുകൾക്കുമായി നമ്മൾ സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ കേൾക്കാറുള്ള മറുപടിയാണ് “അതൊക്കെ ഇപ്പോൾ അക്ഷയ വഴിയാണ്, അക്ഷയയിൽ ചെല്ലൂ” എന്നൊക്കെ. അക്ഷയ മുഖാന്തിരം മാത്രമാണോ നമുക്ക് സർട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും ലഭ്യമാകുന്നത്? അക്ഷയ സെന്ററിൽ ചെയ്യുന്ന കാര്യങ്ങളിൽ 95 ശതമാനം കാര്യങ്ങളും സാമാന്യം ഇന്റർനെറ്റ് പരിജ്ഞാനമുള്ള ആർക്കും സ്വന്തം കമ്പ്യൂട്ടർ / സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ. രേഖകൾ സ്കാൻ ചെയ്യാൻ CS scanner പോലെയുള്ള App ഉപയോഗപ്പെടുത്താം ചില പ്രധാനപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ ഓൺലൈൻ വിലാസം താഴെ കൊടുക്കുന്നു: 1. പാസ്പോർട്ട് എടുക്കാൻ: http://www.passportindia.gov.in/ 2. ഇൻകം ടാക്സ് PAN എടുക്കാൻ: https://tin.tin.nsdl.com/pan/index.html 3. വിവാഹ രജിസ്ട്രേഷൻ, ജനന / മരണ സർട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കൽ: https://cr.lsgkerala.gov.in 4. കെട്ടിട നികുതി : tax.lsgkerala.gov.in 5. ഭൂ നികുതി: http://www.revenue.kerala.gov.in 6. ഇലക്ട്രിസിറ്റി ബിൽ: https://wss.kseb.in/selfservices/ 7. ഫോൺ ബിൽ അടയ്ക്കാൻ: portal.bsnl.in 8.വില്ലേജ് ഓഫീസ

വാഹനത്തിന്‍റെ ഉടമയുടെ വിവരങ്ങളും മേല്‍വിലാസവും കിട്ടുവാന്‍ ഉള്ള അപ്ലിക്കേഷൻ

Image
കേരള മോട്ടോർ വാഹന വകുപ്പ് നൽകുന്ന ഈ ആപ്ലിക്കേഷൻ വഴി കേരളത്തിലെ വാഹനങ്ങളുടെ വിവരങ്ങൾ ലഭിക്കുന്നതാണ് mvd Kerala android application screenshot ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് ഡ്രൈവിംഗ് കേരള കേരള മോട്ടോർ വാഹന വകുപ്പ് വിവിധ ഓഫീസുകളിൽ സമർപ്പിച്ച അപ്ലിക്കേഷനുകളുടെ നില, ലൈസൻസ് ഇഷ്യൂ സ്റ്റാറ്റസ്‌ , കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ വിശദാംശങ്ങൾ എന്നിവയും ലഭ്യമാണ് കേരള മോട്ടോർ വാഹന വകുപ്പ് പൊതുജനങ്ങൾക്ക് വേണ്ടി ഡെവലപ്പ് ചെയ്‌ത ആൻഡ്രോയിഡ് അപ്ലിക്കേഷൻ ആണ് . Download Now