Posts

Showing posts from 2018

ഡോക‌്‌‌‌സിൽ ഇനി വ്യാകരണവും നോക്കും Read more...

Image
ഗൂഗിളിന്റെ വേർഡ് പ്രോസസർ ആപ്ലിക്കേഷനായ ഡോക്‌സ്  ഇനി വ്യാകരണത്തെറ്റുകൾ തിരുത്തും. ഡോക്‌സിൽ നിലവിലുണ്ടായിരുന്ന അക്ഷരത്തെറ്റ് തിരുത്തുന്ന ടൂളുമായി സംയോജിപ്പിച്ചാണ്  വ്യാകരണത്തെറ്റ‌് ഒഴിവാക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം വരുന്നത്. ടൈപ് ചെയ്യുന്ന വാക്കുകളിൽ വരുന്ന വ്യാകരണത്തെറ്റ് നീലനിറം ഉപയോഗിച്ച്  അടിവര ഇടുകയോ അല്ലെങ്കിൽ പ്രത്യേകം എടുത്തുകാണിക്കുകയോ ചെയ്യും. സാധ്യമായ പിഴവുകൾ തിരുത്തുന്നതിനായി ഒരു ഡോക്യുമെന്റ‌് ടൈപ‌് ചെയ്യുന്നതുവരെ ഉപയോക്താക്കൾ കാത്തിരിക്കണം. പിന്നീട് പിശകുകൾ  സ്വീകരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതിനുള്ള സംവിധാനവും കാണും. ഗൂഗിൾ മെഷീൻ ലേണിങ‌് ആൽഗോരിഥവും  സ്‌‌‌പെല്ലിങ‌് ചെക്കറും  ഉപയോഗിച്ചാണ് പുതിയ ഫീച്ചറും കൊണ്ടുവരുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ എത്രയും പെട്ടന്ന് ഗൂഗിൾ ഇത് അവതരിപ്പിക്കാൻ ഇരിക്കുകയാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍

Image
ലാപ്‌ടോപ്പ്, ടാബ്ലറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ പരാതിപ്പെടുന്നത് അവയുടെ ബാറ്ററിയുമായി ബന്ധപ്പെട്ടാണ്. പെട്ടന്നു ചാര്‍ജ്ജ് കഴിയുന്നു, ചാര്‍ജ്ജ് ചെയ്യാന്‍ കൂടുതല്‍ സമയം വേണ്ടി വരുന്നു, ചാര്‍ജ്ജ് ചെയ്യുമ്പോള്‍ വളരെയധികം ചൂടാകുന്നു എന്നിവയാണ് പ്രധാനപ്പെട്ട പരാതികള്‍. സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍ എല്ലായിപ്പോഴും നിങ്ങളുടെ ഫോണിന്റെ സ്വന്തം ചാര്‍ജ്ജര്‍ തന്നെ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യുക. ലാപ്‌ടോപ്പില്‍ ഉളളതു പോലെ തന്നെ സ്മാര്‍ട്ട്‌ഫോണിനും യൂണിവേഴ്‌സല്‍ ചാര്‍ജ്ജിംഗ് ഇന്റര്‍ഫേസ് ഉണ്ട്. നിങ്ങള്‍ ഉപയോഗിക്കുന്ന ചാര്‍ജ്ജര്‍ അതുമായി പൊരുത്തപ്പെട്ടില്ലെങ്കില്‍ ബാറ്ററി പ്രകടനം വളരെ മോശപ്പെട്ട രീതിയിലാകും. അജ്ഞാത നിര്‍മ്മാതാക്കളില്‍ നിന്നും കുറഞ്ഞ ചാര്‍ജ്ജറുകള്‍ വാങ്ങുന്നത് ഒഴിവാക്കുക. വ്യതിയാനത്തിനും സംരക്ഷണത്തിനും എതിരെ ഒരു സുരക്ഷ സംവിധാവനും അവയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വേഗതയേറിയ ചാര്‍ജ്ജറുകള്‍ എല്ലായിപ്പോഴും നല്ലൊരു ഓപ്ഷനല്ല. ഇത് ഫോണിന്റെ ബാറ്ററിയില്‍ ഉയ...

ഇന്‍റര്‍നെറ്റ് കുട്ടികളെ സംബന്ധിച്ച് ഉപയോഗിക്കുമ്പോള്‍ ?

Image
ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പല വിധത്തില്‍ വഴി തിരിഞ്ഞ് അനുയോജ്യമല്ലാത്ത സൈറ്റുകളിലെത്തുന്നത് സാധാരണമാണ്. മുതിര്‍ന്നവര്‍ ഇങ്ങനെ അഡള്‍ട്ട് സൈറ്റുകളിലും മറ്റുമെത്തുന്നത് പ്രശ്നമാകില്ലെങ്കിലും കുട്ടികളെ സംബന്ധിച്ച് പ്രശ്നം തന്നെയാണ്. ഇത് തടയാൻ പല വഴികളും ഉണ്ട്. അതിനാല്‍ തന്നെ പേരന്റല്‍ കണ്‍ട്രോള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ ബ്രൗസറുകളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന eSafely എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ ഏറെ ഉപക ാരപ്രദമാകും. യുട്യൂബ്, വിക്കിപീഡിയ, ഫേസ്ബുക്ക്, തുടങ്ങിയവയിലൊക്കെ ഇത് അപ്ലൈ ചെയ്യാം. ഇത് ഉപയോഗപ്പെടുത്താന്‍ ആദ്യം എക്സ്റ്റന്‍ഷന്‍ ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. സെര്‍ച്ചിംഗ് ഗൂഗിള്‍, യാഹൂ, ബിങ്ങ് തുടങ്ങിയവയിലെല്ലാം സെര്‍ച്ച് ചെയ്യുമ്പോള്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ ഫില്‍റ്റര്‍ ചെയ്ത് അഡള്‍ട്ട് കണ്ടന്‍റുകള്‍ eSafely നീക്കം ചെയ്യും. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്തവ കാണുമെന്ന പേടി വേണ്ട. വിക്കിപീഡിയ വിക്കി പീഡിയ എല്ലാവരും തന്നെ കുട്ടികള്‍ക്ക് ഉപയോഗിക്കാനായി അനുവദിക്കുന്നതാണ്. എന്നാല്‍ വിക്കി പീഡിയയിലും കുട്ടികള്‍ക്ക് അനുയോ...

അക്ഷയയിൽ പോവാതെ സർക്കാർ ഓൺലൈൻ സേവനങ്ങൾ ചെയ്യാമോ?

Image
പല സർട്ടിഫിക്കറ്റുകൾക്കുമായി നമ്മൾ സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ കേൾക്കാറുള്ള മറുപടിയാണ് “അതൊക്കെ ഇപ്പോൾ അക്ഷയ വഴിയാണ്, അക്ഷയയിൽ ചെല്ലൂ” എന്നൊക്കെ. അക്ഷയ മുഖാന്തിരം മാത്രമാണോ നമുക്ക് സർട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും ലഭ്യമാകുന്നത്? അക്ഷയ സെന്ററിൽ ചെയ്യുന്ന കാര്യങ്ങളിൽ 95 ശതമാനം കാര്യങ്ങളും സാമാന്യം ഇന്റർനെറ്റ് പരിജ്ഞാനമുള്ള ആർക്കും സ്വന്തം കമ്പ്യൂട്ടർ / സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ. രേഖകൾ സ്കാൻ ചെയ്യാൻ CS scanner പോലെയുള്ള App ഉപയോഗപ്പെടുത്താം ചില പ്രധാനപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ ഓൺലൈൻ വിലാസം താഴെ കൊടുക്കുന്നു: 1. പാസ്പോർട്ട് എടുക്കാൻ: http://www.passportindia.gov.in/ 2. ഇൻകം ടാക്സ് PAN എടുക്കാൻ: https://tin.tin.nsdl.com/pan/index.html 3. വിവാഹ രജിസ്ട്രേഷൻ, ജനന / മരണ സർട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കൽ: https://cr.lsgkerala.gov.in 4. കെട്ടിട നികുതി : tax.lsgkerala.gov.in 5. ഭൂ നികുതി: http://www.revenue.kerala.gov.in 6. ഇലക്ട്രിസിറ്റി ബിൽ: https://wss.kseb.in/selfservices/ 7. ഫോൺ ബിൽ അടയ്ക്കാൻ: portal.bsnl.in 8.വില്ലേജ് ഓഫീസ...

വാഹനത്തിന്‍റെ ഉടമയുടെ വിവരങ്ങളും മേല്‍വിലാസവും കിട്ടുവാന്‍ ഉള്ള അപ്ലിക്കേഷൻ

Image
കേരള മോട്ടോർ വാഹന വകുപ്പ് നൽകുന്ന ഈ ആപ്ലിക്കേഷൻ വഴി കേരളത്തിലെ വാഹനങ്ങളുടെ വിവരങ്ങൾ ലഭിക്കുന്നതാണ് mvd Kerala android application screenshot ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് ഡ്രൈവിംഗ് കേരള കേരള മോട്ടോർ വാഹന വകുപ്പ് വിവിധ ഓഫീസുകളിൽ സമർപ്പിച്ച അപ്ലിക്കേഷനുകളുടെ നില, ലൈസൻസ് ഇഷ്യൂ സ്റ്റാറ്റസ്‌ , കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ വിശദാംശങ്ങൾ എന്നിവയും ലഭ്യമാണ് കേരള മോട്ടോർ വാഹന വകുപ്പ് പൊതുജനങ്ങൾക്ക് വേണ്ടി ഡെവലപ്പ് ചെയ്‌ത ആൻഡ്രോയിഡ് അപ്ലിക്കേഷൻ ആണ് . Download Now

റേഷന്‍ കാര്‍ഡും ഇനി ഓണ്‍ലൈന്‍ വഴി

Image
റേഷന്‍ കാര്‍ഡുകള്‍ ഓണ്‍ലൈനായി ലഭ്യമാകുന്ന പദ്ധതി രണ്ടാഴ്ചക്കകം യാഥാര്‍ഥ്യമാകും. റേഷന്‍ കാര്‍ഡിനായി അപേക്ഷിച്ച് മാസങ്ങള്‍ കാത്തിരിക്കേണ്ട പരമ്പരാഗത സമ്പ്രദായത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. അപേക്ഷ അയക്കുന്നതു മുതല്‍ കാര്‍ഡ് ലഭിക്കുന്നതുവരെയുള്ള നടപടിക്രമങ്ങളാണ് ഓണ്‍ലൈനാകുന്നത്. ഇതിനായുള്ള റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം നിലവില്‍ വന്നാല്‍ പുതിയ കാര്‍ഡിനുള്ള അപേക്ഷ, പേരുകൂട്ടിച്ചേര്‍ക്കല്‍, പേരുവെട്ടല്‍, ഫോട്ടോ ചേര്‍ക്കല്‍, സര്‍ട്ടിഫിക്കറ്റ് പരിശോധന തുടങ്ങി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളും ഓണ്‍ലൈനായി ചെയ്യാനാകും. ഗുണഭോക്താക്കള്‍ സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ മുഖാന്തരമോ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. അപേക്ഷകളുടെ പരിശോധനയും തുടര്‍നടപടികളും ഓണ്‍ലൈനായി തന്നെ ഉദ്യോഗസ്ഥര്‍ക്കും പൂര്‍ത്തിയാക്കാം. വിവരങ്ങള്‍ കംപ്യൂട്ടറില്‍ സ്വയം രേഖപ്പെടുത്തുന്നതിനാല്‍ തെറ്റുകള്‍ സംഭവിക്കാനുളള സാധ്യത പരമാവധി കുറവാണ്. ആധാര്‍ കാര്‍ഡുള്‍പ്പെടെ അനുബന്ധ രേഖയായി അപ്‌ലോഡ് ചെയ്...

നിങ്ങളുടെ കേടായി പോയ മെമ്മറി കാർഡ് ശരിയാക്കാം

Image
മെമ്മറി കാര്‍ഡുകളിലാണ് നമ്മള്‍ ഡാറ്റകള്‍ സ്റ്റോര്‍ ചെയ്യുന്നത്. സാധാരണയായി മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഡിജിറ്റല്‍ ക്യാമറകളില്‍, ഫോണുകളില്‍, ലാപ്‌ടോപ്പുകളില്‍ എന്നിവയിലാണ്. മെമ്മറി കാര്‍ഡുകള്‍ എപ്പോള്‍ കേടാകുമെന്നു പറയാന്‍ സാധിക്കില്ല. ഭൂരിഭാഗം പേരുടെ memory cardഉം format ചെയ്യാനുള്ള ഓര്ഡര് വന്നിട്ടുണ്ടാകും. എന്നാല് format ചെയ്യാന് നോക്കിയാലോ… അതും നടക്കില്ല. അവസാനം നിരാശയോടെ ആ mmc ഉപേക്ഷിച്ചു പുതിയവ എടുക്കലാണ് നമ്മില് പലരും ചെയ്യാറ്. ഇനിയത് എറിഞ്ഞു കളയും മുന്പ് താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ ആദ്യം മെമ്മറി കമ്പ്യൂട്ടറില്കണക്ട് ചെയ്യുക- പിന്നെ Start – Search എന്നതില് cmd എന്ന് അടിച്ചു command promptല് എത്തുക- ആദ്യത്തെ കമാന്ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര് അടിക്കുക- ഇപ്പോള് പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും- വീണ്ടും List Disk എന്ന് അടിക്കുക, എന്റര് ചെയ്യുക- Select Disk 1 എന്ന് അടിക്കുക, എന്റര് ചെയ്യുക- Clean എന്ന് അടിക്കുക, എന്റര് ചെയ്യുക- Create Partition primary എന്ന് അടിക്കുക, എന്റര് ചെയ്യുക- Active എന്ന് അടിക്കുക, എന്റര് ചെയ്യുക- Select Parti...

സ്മാര്‍ട്ട്‌ഫോണ്‍ അമിതമായി ചൂടാകുന്നത് തടയാം

Image
സ്മാര്‍ട്ട്‌ഫോണ്‍ അമിതമായി ചൂടാകുന്നത് ഒരു പൊതുവായ പ്രശ്‌നമാണ്. ക്യാമറ ഉപയോഗിക്കുമ്പോഴും വീഡിയോ കാണുമ്പോഴുമെല്ലാം ഫോൺ പെട്ടെന്ന് ചൂടാകാറുണ്ട്. അമിതമായി ചൂടാകുന്നതിന് പല കാരണങ്ങളുണ്ട്. എങ്കിലും ബാറ്ററി ചൂടാകുന്നത് ഒഴിവാക്കാൻ ഒരു പരിധി വരെ സഹായിക്കുന്ന ചില മാർഗങ്ങൾ നോക്കാം. ഫോണ്‍ എപ്പോഴും അടുത്തുതന്നെ സൂക്ഷിക്കുന്നവരായതിനാല്‍ കിടക്കുമ്പോഴും മറ്റും ബെഡിലും സോഫയിലുമൊക്കെ വെച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍, ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ കടുത്ത പ്രതലത്തില്‍ വെക്കുന്നതാണ് നല്ലത്. ബെഡ് പോലുള്ള പ്രതലങ്ങള്‍ ചൂട് വലിച്ചെടുക്കുമെന്നതിനാല്‍ ഫോണ്‍ ഒരേയിടത്തിരുന്ന് കൂടുതല്‍ ചൂടാകാന്‍ സാധ്യതയുണ്ടെന്നതിനാലാണിത്.ഫോണിന്റെ തന്നെ  ചാര്ജറുകളും ബാറ്ററികളും ഉപയോഗിക്കുന്നതാണ് എപ്പോഴും അഭികാമ്യം. ചാര്‍ജറോ ബാറ്ററിയോ മാറ്റേണ്ടിവന്നാല്‍ അതേ കമ്പനിയുടെ തന്നെ വാങ്ങാന്‍ ശ്രമിക്കുക. വിലകുറഞ്ഞതോ മറ്റു കമ്പനികളുടെയോ ചാര്‍ജറോ ബാറ്ററിയോ ഉപയോഗിക്കുന്നത് ഹീറ്റിങ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകളും ബാറ്ററിയെ ദേഷ്യംപിടിപ്പിച്ചേക്കാം. ചില ആപ്...

വെബ്ബില്‍ നിന്നും നിങ്ങളുടെ ഗൂഗിള്‍ ഡ്രൈവ് അല്ലെങ്കില്‍ ഡ്രോപ്പ്ബോക്സ് അക്കൗണ്ടിലേക്ക് നേരിട്ട് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം

Image
വെബ്ബില്‍ നിന്നും വളരെ എളുപ്പത്തില്‍ നിങ്ങളുടെ ഓണ്‍ലൈന്‍ ക്ലൌഡ് സ്റ്റോറേജ് ഡ്രൈവിലേക്ക് ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റ് ആണ്  www.ctrlq.org/save  . ഇതു വഴി നിങ്ങള്‍ക്ക് വെബ്ബില്‍ നിന്നും നേരിട്ട് ഫയലുകള്‍ ഡ്രോപ്പ്ബോക്സ്, ഗൂഗിള്‍ ഡ്രൈവ്, സ്കൈ ഡ്രൈവ് എന്നീ ക്ലൌഡ് സ്റ്റോറേജ് അക്കൗണ്ടുകളിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം. പ്രത്യേകം അപ്ലിക്കേഷനോ, അല്ലെങ്കില്‍ ബ്രൌസര്‍ എക്സ്റെന്‍ഷനോ ഇന്‍സ്റ്റോള്‍ ചെയ്യാതെ ഈ സേവനം ഉപയോഗിക്കാം. നിങ്ങളുടെ ക്ലൌഡ് ഡ്രൈവിലേക്ക് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍  www.ctrlq.org/save ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക. അതിലെ ഇന്‍പുട്ട് ബോക്സില്‍ ഡൌണ്‍ലോഡ് ചെയ്യേണ്ട ഫയലിന്റെ യുആര്‍എല്‍ നല്‍കുക. എന്നിട്ട് നിങ്ങളുടെ ക്ലൌഡ് ഡ്രൈവ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ ആദ്യത്തെ തവണയാണ് ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങളുടെ ക്ലൌഡ് ഡ്രൈവ് അക്കൗണ്ട്‌ ഈ സേവനവുമായി ഓതറൈയിസ് ചെയ്യേണ്ടിവരും. ഈ സേവനം ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് ഡാറ്റാ പ്ലാനിലെ യാതൊരു ബൈറ്റ് പോലും നഷ്ടപെടുകയില്ല. കാരണം ക്ലൌഡ് വഴിയാണ് ഫയല്‍ ട്രാന്‍സ്ഫര്‍ നടക്കുന്നത്.

മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടാല്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍

Image
നിങ്ങളുടെ ഫോണ്‍ നഷ്ടപെട്ടാല്‍ അത് പല രീതിയല്‍ ദുരുപയോകം ചെയ്യാം. അത് കൊണ്ട് നിങ്ങള്‍ തീര്‍ച്ചയായും താഴെ കൊടുത്തിരിക്കുന്ന നടപടികള്‍ സ്വീകരിച്ചിരിക്കണം. 1) ഫോണ്‍ നഷ്ടപെട്ടാല്‍ ആദ്യം ചെയ്യേണ്ടത്, നഷ്ടപെട്ട ഫോണില്‍ ഏതു സിം ആണോ ഉപയോഗിക്കുന്നത് ആ സിം ബ്ലോക്ക്‌ ചെയ്യുകയാണ് വേണ്ടത്. അതിനായി സിം സേവന ദാതാവിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് സിം ബ്ലോക്ക്‌ ചെയ്യാനുള്ള നടപടികള്‍ എടുക്കാന്‍ നിര്‍ദേശിക്കുക. അങ്ങനെ ആ സിം വഴി കാള്‍ ചെയ്യുന്നത് തടയാം. 2) പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക. എഫ്.ഐ.ആര്‍ന്റെയും, തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ സഹിതം സിം സേവന ദാതാവിന്റെ സര്‍വീസ് സെന്ററില്‍ ഡ്യൂപ്ലിക്കേറ്റ്‌ സിം കാര്‍ഡിനായുള്ള അപേക്ഷ നല്‍കുക. 3) നിങ്ങള്‍ക്ക് നഷപെട്ട ഫോണിന്റെ IMEI നമ്പര്‍ അറിയാമെങ്കില്‍, IMEI നമ്പര്‍ ട്രാക്ക് ചെയ്ത് ഫോണ്‍ കണ്ടുപിടിക്കുന്ന സേവനം വഴി നഷ്ട്ടപെട്ട ഫോണ്‍ കണ്ടുപിടിക്കാം. അതുകൊണ്ട് നിങ്ങള്‍ക്ക് ഒരു ഫോണ്‍ ഉണ്ടെങ്കില്‍ അതിന്റെ IMEI നമ്പര്‍ വേറെ എവിടെയെങ്കിലും സേവ് ചെയ്ത് വെക്കണം. 4) നിങ്ങള്‍ ഫോണില്‍ ഫെയ്സ്ബുക്ക്, ജിമെയില്‍, ട്വിറ്റെര്‍ തുടങ്ങിയ അക്കൗണ്ടുകളില്‍ ലോ...

ജിമെയില്‍ വഴി 10 ജിബി വരെ വലിപ്പമുള്ള ഫയലുകള്‍ എങ്ങനെ അറ്റാച്ച് ചെയ്ത്‌ അയക്കാം?

Image
ഇമെയില്‍ വഴി ചുരുങ്ങിയത് 1 ജിബി ഫയല്‍ എങ്കിലും അയക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. അങ്ങനെ ആഗ്രഹിച്ചവര്‍ക്ക് വേണ്ടി ഞാന്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു. ജിമെയില്‍ വഴി ഗൂഗിള്‍ ഡ്രൈവിന്റെ സഹായത്തോടെ 10 ജിബി വരെ വലിപ്പമുള്ള ഫയല്‍ അയക്കാനുള്ള ഒരു കുറുക്കുവഴി ചിത്രങ്ങളുടെ സഹായത്തോടെ വിവരിക്കുന്നു. ഈ വിദ്യ ഡെസ്ക്ടോപ്പ് വെബ്ബ് ബ്രൌസര്‍ വഴി മാത്രമേ സാധ്യമാവുകയുള്ളൂ. 1) ആദ്യംതന്നെ  mail.google.com  സന്ദര്‍ശിക്കുക. 2) നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക. 3) പുതിയ ഒരു ഇമെയില്‍ അയക്കാന്‍ നിങ്ങളുടെ ഇന്‍ബോക്സിന്റെ ഇടത്ത് വശത്തുള്ള കമ്പോസ് (compose) ബട്ടണില്‍ ക്ലിക്ക് ചെയ്യുക. 4) കമ്പോസ് വിന്‍ഡോയുടെ താഴെ ഇടത് വശത്ത് കാണുന്ന “+” ഐക്കണിന്റെ മുകളില്‍ മൗസ് പോയന്റ്ര്‍ കൊണ്ട് വരുക. 5) ത്രികോണാകൃതിയിലുള്ള ഗൂഗിള്‍ ഡ്രൈവ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. 6) അപ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയിലേക്ക് അറ്റാച്ച് ചെയ്ത് അയക്കേണ്ട ഫയല്‍ വലിച്ചിടുക അല്ലെങ്കില്‍ select files from your computer എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. 7) select files from your...

മൊബൈൽ ഇന്റർനെറ്റ് ഡാറ്റാ പെട്ടന്ന് തീരുന്നോ? എങ്കിൽ തീർച്ചയായും ഗൂഗിൾ ഡാറ്റാലി ആപ്പ് ഉപയോഗിക്കണം

Image
മൊബൈൽ ഇന്റർനെറ്റ് ഡാറ്റ ഉപയോഗം കുറക്കുവാൻ വേണ്ടി ഗൂഗിളിൽ നിന്നുള്ള ഒരുഗ്രൻ ആപ്പ് ആണ് ഡാറ്റാലി. ഗൂഗിളിന്റെ നെക്സ്റ്റ് ബില്ല്യൻ യൂസേഴ്സ് (Next Billion Users) പദ്ധതിക്ക് കീഴിൽ നിർമിച്ച ഡാറ്റാലി സാധാരണ ഉപഭോക്താവിന്റെ അനാവശ്യ ഡാറ്റ ഉപയോഗത്തെ പടിക്ക് പുറത്തു നിർത്തുവാൻ വളരെ അധികം സഹായിക്കുന്നു. ആദ്യം ഹൈ സ്പീഡ് ഇന്റർനെറ്റും ഒരു പരിധി കഴിഞ്ഞാൽ സ്പീഡ് കുറഞ്ഞ അൺലിമിറ്റഡ് ഇന്റർനെറ്റും നൽകുന്ന സംവിധാനത്തെ ത്രോട്ട്ലിങ് (throttling) എന്ന് വിളിക്കുന്നു. ഇങ്ങനെ ഉള്ള ഡാറ്റ കണക്ഷൻ ഉപയോഗിക്കുന്ന സിം ഉപഭോക്താക്കൾക്ക് ഡാറ്റാലി ഉപയോഗിച്ച് താൻ എത്രത്തോളം ഡാറ്റ ഉപയോഗിച്ചു എന്ന് വ്യക്തമായി അറിയുവാൻ സാധിക്കും. നിലവിൽ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കു മാത്രമാണ് ഡാറ്റാലി ലഭിക്കുന്നത്. വെറും 5 എംബി മാത്രമുള്ള ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ആർക്കൊക്കെ ഉപയോഗപ്രദം ഇന്റർനെറ്റ് ഡാറ്റക്ക് വളരെ അധികം വില നൽകേണ്ടി വരുന്ന രാജ്യങ്ങളിലും ഇന്റർനെറ്റ് കണക്റ്റിവിറ്റി വളരെ കുറവ് ലഭ്യമായ സ്ഥലങ്ങളിലും ഈ ആപ്പ് ഉപയോഗപ്രദമാണ്. ഇത് കൂടാതെ വികസിത രാജ്യങ്ങളിൽ ത്രോട്ട്ലിങ് സംവിധാനത്തിൽ ഡാറ്റ ഉപയോഗി...

സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ലോക്കര്‍

Image
കാശ്, സ്വര്‍ണ്ണം മറ്റു രേഖകള്‍ തുടങ്ങിയവ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്നത് പോലെ ഡിജിറ്റല്‍ ഡോകുമെന്റുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ ഒരു സൗജന്യ സേവനത്തിന്റെ പേരാണ് ഡിജിറ്റല്‍ ലോക്കര്‍. തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ജനന മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ്, പാസ്പോര്‍ട്ട്, മാര്‍ക്ക്ഷീറ്റുകള്‍, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി എന്തു രേഖകളും സ്കാന്ന്‍ ചെയ്ത് ഡിജിറ്റല്ല്‍ ഡോക്യുമെന്റ് ആക്കി ഡിജിറ്റല്‍ ലോക്കറിലേക്ക് അപ്‍ലോഡ് ചെയ്യാം. നിലവില്‍ പത്ത് എംബിവരെയുള്ള ഫയലുകള്‍ മാത്രം അപ് ലോഡ് ചെയ്യാനാണ് സൗകര്യമുള്ളത്. നമുക്ക് ആവശ്യമുള്ളപ്പോള്‍ എപ്പോള്‍ വേണമെങ്കിലും ഇവ ഡൌണ്‍ലോഡ് ചെയ്യാം. നമ്മള്‍ അപ്‌ലോഡ്‌ ചെയ്യുന്ന ഓരോ രേഖക്കും ഒരു ലിങ്ക് ലഭിക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, തൊഴില്‍ ദാതാക്കള്‍ എന്നിവര്‍ക്ക് പരിശോധിക്കാന്‍ പേപ്പര്‍ രേഖകള്‍ക്കുപകരം ഡിജിറ്റല്‍ സംവിധാനത്തിലുള്ള ഡോക്യുമെന്റുകളുടെ ഈ ലിങ്കുകള്‍ കൈമാറാം. സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കും അപേക്ഷകരുടെ പേപ്പര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കേണ്ട ആവശ്യവുമില്ല...

വിന്‍ഡോസ്‌ 10 ല്‍ നിങ്ങള്‍ക്ക് സഹായകമാകുന്ന 18 കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍

Image
മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഒഎസ് ആയ വിന്‍ഡോസ്‌ 10 ന്റെ ഉപയോഗം എളുപ്പമാക്കാന്‍ സഹായിക്കുന്ന 18 കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. 1) Windows key + A  ആക്ഷന്‍ സെന്റര്‍ തുറക്കുന്നു. 2) Windows key + C  പേര്‍സണല്‍ അസിസ്റ്റന്റ് കോര്‍ട്ടാനയെ listening മോഡില്‍ തുറക്കുന്നു. 3) Windows key + I  സെറ്റിങ്ങ്സ് വിന്‍ഡോ തുറക്കുന്നു. 4) Windows key + L  പിസി ലോക്ക് ചെയ്യുന്നു / യൂസര്‍ അക്കൗണ്ട്‌ പെട്ടന്ന് മാറ്റാന്‍ സഹായിക്കുന്നു. 5) Windows key + D  Display and hide the desktop. 6) Windows key + E  ഫയല്‍ എക്സ്‌പ്ലോറര്‍ തുറക്കുന്നു. 7) Windows key + S  സെര്‍ച്ച്‌ വിന്‍ഡോ തുറക്കുന്നു. 8) Windows key + Number  ടാസ്ക്ക് ബാറില്‍ പിന്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍ അവയുടെ ഓര്‍ഡര്‍ അടിസ്ഥാനത്തില്‍ തുറക്കുന്നു. 9) Windows key + Arrow key  Snap app windows left, right, corners, maximize, or minimize. 10) Windows key + Ctrl + D  വെര്‍ച്ച്വല്‍ ഡെസ്ക്ടോപ്പ് ആഡ് ചെയ്യുന്നു. 11) Windows key + Ctrl + Left or ...

റെഡ്മി നോട്ട് 5 പ്രോ നിങ്ങൾ അറിയേണ്ടതെല്ലാം

Image
ഷവോമിയുടെ 2018 ലെ വിസ്മയങ്ങളിലൊന്നായി പറയാവുന്നതാണു നോട്ട് ശ്രേണിയിലുള്ള റെഡ്മി നോട്ട് 5 പ്രോ. 2018 ഫെബ്രുവരി 14നു ഡൽഹിയിൽ വെച്ച് നടന്ന ഒരു ചടങ്ങിൽ ഷവോമി – റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ പിന്നെ എംഐ ടിവി 4 എന്നിങ്ങനെ മൂന്ന് ഉല്പന്നങ്ങൾ പുറത്തിറക്കി. സാധാരണക്കാരന്റെ സ്മാർട്ട് ഫോൺ ശ്രേണിയിൽ വിസ്മയങ്ങൾ കാഴ്ച വച്ച ചരിത്രമാണ് ഷവോമിക്കുള്ളത്. പ്രത്യേകിച്ചും റെഡ്മി നോട്ട് ശ്രേണിക്ക് ഇന്ത്യൻ വിപണിയിൽ വലിയ വരവേൽപാണ് ലഭിക്കുന്നത്. റെഡ്മി നോട്ട് 3 യിലൂടെ ഷവോമി ബെഞ്ച് മാർകിങ് പട്ടികയിൽ ഒരു വലിയ മാറ്റമാണ് സൃഷ്ടിച്ചത്. ആ പതിവ് ഇപ്പോൾ വീണ്ടും ആവർത്തിച്ചിരിക്കുകയാണ് റെഡ്മി നോട്ട് 5 പ്രോ യിലൂടെ. റെഡ്മി നോട്ട് 5 പ്രോ വീണ്ടും ബെഞ്ച് മാർകിങ് പട്ടികയിൽ വൻ മാറ്റവും സൃഷ്ടിച്ചു കൊണ്ടാണ് വന്നിരിക്കുന്നത്. ഷവോമി റെഡ്മി നോട്ട് 5 പ്രോ നെ ഇന്ത്യയുടെ ക്യാമറ ഭീകരൻ എന്നാണ് വില ഇരുത്തുന്നത്. രൂപകല്പന ഒരു മുഴു നീള മെറ്റൽ ബോഡിക്കു പകരം മുൻഭാഗത്തു മുകളിലും താഴെയുമായി ചെറിയ രണ്ടു പ്ലാസ്റ്റിക് ഭാഗങ്ങൾ ഉപയോഗിച്ചാണ് റെഡ്മി നോട്ട് 5 പ്രോ നിർമിച്ചിരിക്കുന്നത്. എന്നാൽ എംഐ എ1 മുഴു നീള മെറ്റൽ ബോഡി ഉപയോഗിച്ചാണ് ...