സ്മാര്‍ട്ട്‌ഫോണ്‍ അമിതമായി ചൂടാകുന്നത് തടയാം

സ്മാര്‍ട്ട്‌ഫോണ്‍ അമിതമായി ചൂടാകുന്നത് ഒരു പൊതുവായ പ്രശ്‌നമാണ്. ക്യാമറ ഉപയോഗിക്കുമ്പോഴും വീഡിയോ കാണുമ്പോഴുമെല്ലാം ഫോൺ പെട്ടെന്ന് ചൂടാകാറുണ്ട്. അമിതമായി ചൂടാകുന്നതിന് പല കാരണങ്ങളുണ്ട്. എങ്കിലും ബാറ്ററി ചൂടാകുന്നത് ഒഴിവാക്കാൻ ഒരു പരിധി വരെ സഹായിക്കുന്ന ചില മാർഗങ്ങൾ നോക്കാം.
ഫോണ്‍ എപ്പോഴും അടുത്തുതന്നെ സൂക്ഷിക്കുന്നവരായതിനാല്‍ കിടക്കുമ്പോഴും മറ്റും ബെഡിലും സോഫയിലുമൊക്കെ വെച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍, ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ കടുത്ത പ്രതലത്തില്‍ വെക്കുന്നതാണ് നല്ലത്. ബെഡ് പോലുള്ള പ്രതലങ്ങള്‍ ചൂട് വലിച്ചെടുക്കുമെന്നതിനാല്‍ ഫോണ്‍ ഒരേയിടത്തിരുന്ന് കൂടുതല്‍ ചൂടാകാന്‍ സാധ്യതയുണ്ടെന്നതിനാലാണിത്.ഫോണിന്റെ തന്നെ
ചാര്ജറുകളും ബാറ്ററികളും ഉപയോഗിക്കുന്നതാണ് എപ്പോഴും അഭികാമ്യം. ചാര്‍ജറോ ബാറ്ററിയോ മാറ്റേണ്ടിവന്നാല്‍ അതേ കമ്പനിയുടെ തന്നെ വാങ്ങാന്‍ ശ്രമിക്കുക. വിലകുറഞ്ഞതോ മറ്റു കമ്പനികളുടെയോ ചാര്‍ജറോ ബാറ്ററിയോ ഉപയോഗിക്കുന്നത് ഹീറ്റിങ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.
ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകളും ബാറ്ററിയെ ദേഷ്യംപിടിപ്പിച്ചേക്കാം. ചില ആപ്പുകള്‍ അമിതമായി ഊര്‍ജം ഉപയോഗിക്കാറുണ്ട്. ഇവ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ച് ചാര്‍ജ് ചോര്‍ത്തിക്കളയുകയും ചെയ്യും. ഫോണിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കാനും ഇത്തരം ആപ്പുകള്‍ കാരണമാകാറുണ്ട്. ഫോണ്‍ ബാറ്ററി ചൂടാകുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ സമീപകാലത്ത് ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ ഒഴിവാക്കുന്നത് ഫലപ്രദമാകാറുണ്ട്.
സ്മാര്‍ട്ട്‌ഫോണ്‍ മുഴുവന്‍ മൂടുന്ന കവറുകള്‍ ചൂട് കൂടുന്നതിന് കാരണമാകാം. ഫോണിന്റെ കവര്‍ ഒഴിവാക്കുന്നത് അമിത ചൂടിനെ ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും.ചിലർ രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്‌ത് ഇടാറുണ്ട്. എന്നാൽ ഇത് ഫോണിന്റെ ബാറ്ററിയെ കാര്യമായി ബാധിക്കും. ഇത് ബാറ്ററി ചൂടാകാന്‍ കാരണമാകുമെന്ന് മാത്രമല്ല ദീര്‍ഘകാലം ഇങ്ങനെ ചെയ്യുന്നത് ബാറ്ററിയുടെ ക്ഷമത കുറയ്ക്കുകയും ചെയ്യും. കൂടാതെ ചാർജ് അധികമായാൽ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്. ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ കടുത്ത പ്രതലത്തില്‍ വെക്കുന്നതാണ് നല്ലത്. ബെഡ്, സോഫ പോലുള്ള സ്ഥലങ്ങൾ ചൂട് വലിച്ചെടുക്കുമെന്നതിനാല്‍ ഫോണ്‍ ഒരേയിടത്തിരുന്ന് കൂടുതല്‍ ചൂടാകാന്‍ സാധ്യതയുണ്ട്.
ഒരേ സമയം ഓന്നിലധികം ആപ്ലിക്കേഷനുകള്‍ നടത്തരുത്. അങ്ങനെ ആയാല്‍ റാം അധികം ഉപയോഗിക്കേണ്ടി വരും അങ്ങനെ ഫോണ്‍ ചൂടാകുകയും ചെയ്യും.ഉപയോഗത്തിലില്ലാത്ത കണക്ഷനുകള്‍ ഓഫ് ചെയ്ത് ഇടുക. ഇതും ഫോണ്‍ ചൂടാകാന്‍ ഒരു കാരണമാകുന്നു
Comments
Post a Comment