Posts

അക്ഷയയിൽ പോവാതെ സർക്കാർ ഓൺലൈൻ സേവനങ്ങൾ ചെയ്യാമോ?

Image
പല സർട്ടിഫിക്കറ്റുകൾക്കുമായി നമ്മൾ സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ കേൾക്കാറുള്ള മറുപടിയാണ് “അതൊക്കെ ഇപ്പോൾ അക്ഷയ വഴിയാണ്, അക്ഷയയിൽ ചെല്ലൂ” എന്നൊക്കെ. അക്ഷയ മുഖാന്തിരം മാത്രമാണോ നമുക്ക് സർട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും ലഭ്യമാകുന്നത്? അക്ഷയ സെന്ററിൽ ചെയ്യുന്ന കാര്യങ്ങളിൽ 95 ശതമാനം കാര്യങ്ങളും സാമാന്യം ഇന്റർനെറ്റ് പരിജ്ഞാനമുള്ള ആർക്കും സ്വന്തം കമ്പ്യൂട്ടർ / സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ. രേഖകൾ സ്കാൻ ചെയ്യാൻ CS scanner പോലെയുള്ള App ഉപയോഗപ്പെടുത്താം ചില പ്രധാനപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ ഓൺലൈൻ വിലാസം താഴെ കൊടുക്കുന്നു: 1. പാസ്പോർട്ട് എടുക്കാൻ: http://www.passportindia.gov.in/ 2. ഇൻകം ടാക്സ് PAN എടുക്കാൻ: https://tin.tin.nsdl.com/pan/index.html 3. വിവാഹ രജിസ്ട്രേഷൻ, ജനന / മരണ സർട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കൽ: https://cr.lsgkerala.gov.in 4. കെട്ടിട നികുതി : tax.lsgkerala.gov.in 5. ഭൂ നികുതി: http://www.revenue.kerala.gov.in 6. ഇലക്ട്രിസിറ്റി ബിൽ: https://wss.kseb.in/selfservices/ 7. ഫോൺ ബിൽ അടയ്ക്കാൻ: portal.bsnl.in 8.വില്ലേജ് ഓഫീസ...

വാഹനത്തിന്‍റെ ഉടമയുടെ വിവരങ്ങളും മേല്‍വിലാസവും കിട്ടുവാന്‍ ഉള്ള അപ്ലിക്കേഷൻ

Image
കേരള മോട്ടോർ വാഹന വകുപ്പ് നൽകുന്ന ഈ ആപ്ലിക്കേഷൻ വഴി കേരളത്തിലെ വാഹനങ്ങളുടെ വിവരങ്ങൾ ലഭിക്കുന്നതാണ് mvd Kerala android application screenshot ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് ഡ്രൈവിംഗ് കേരള കേരള മോട്ടോർ വാഹന വകുപ്പ് വിവിധ ഓഫീസുകളിൽ സമർപ്പിച്ച അപ്ലിക്കേഷനുകളുടെ നില, ലൈസൻസ് ഇഷ്യൂ സ്റ്റാറ്റസ്‌ , കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ വിശദാംശങ്ങൾ എന്നിവയും ലഭ്യമാണ് കേരള മോട്ടോർ വാഹന വകുപ്പ് പൊതുജനങ്ങൾക്ക് വേണ്ടി ഡെവലപ്പ് ചെയ്‌ത ആൻഡ്രോയിഡ് അപ്ലിക്കേഷൻ ആണ് . Download Now

റേഷന്‍ കാര്‍ഡും ഇനി ഓണ്‍ലൈന്‍ വഴി

Image
റേഷന്‍ കാര്‍ഡുകള്‍ ഓണ്‍ലൈനായി ലഭ്യമാകുന്ന പദ്ധതി രണ്ടാഴ്ചക്കകം യാഥാര്‍ഥ്യമാകും. റേഷന്‍ കാര്‍ഡിനായി അപേക്ഷിച്ച് മാസങ്ങള്‍ കാത്തിരിക്കേണ്ട പരമ്പരാഗത സമ്പ്രദായത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. അപേക്ഷ അയക്കുന്നതു മുതല്‍ കാര്‍ഡ് ലഭിക്കുന്നതുവരെയുള്ള നടപടിക്രമങ്ങളാണ് ഓണ്‍ലൈനാകുന്നത്. ഇതിനായുള്ള റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം നിലവില്‍ വന്നാല്‍ പുതിയ കാര്‍ഡിനുള്ള അപേക്ഷ, പേരുകൂട്ടിച്ചേര്‍ക്കല്‍, പേരുവെട്ടല്‍, ഫോട്ടോ ചേര്‍ക്കല്‍, സര്‍ട്ടിഫിക്കറ്റ് പരിശോധന തുടങ്ങി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളും ഓണ്‍ലൈനായി ചെയ്യാനാകും. ഗുണഭോക്താക്കള്‍ സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ മുഖാന്തരമോ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. അപേക്ഷകളുടെ പരിശോധനയും തുടര്‍നടപടികളും ഓണ്‍ലൈനായി തന്നെ ഉദ്യോഗസ്ഥര്‍ക്കും പൂര്‍ത്തിയാക്കാം. വിവരങ്ങള്‍ കംപ്യൂട്ടറില്‍ സ്വയം രേഖപ്പെടുത്തുന്നതിനാല്‍ തെറ്റുകള്‍ സംഭവിക്കാനുളള സാധ്യത പരമാവധി കുറവാണ്. ആധാര്‍ കാര്‍ഡുള്‍പ്പെടെ അനുബന്ധ രേഖയായി അപ്‌ലോഡ് ചെയ്...

നിങ്ങളുടെ കേടായി പോയ മെമ്മറി കാർഡ് ശരിയാക്കാം

Image
മെമ്മറി കാര്‍ഡുകളിലാണ് നമ്മള്‍ ഡാറ്റകള്‍ സ്റ്റോര്‍ ചെയ്യുന്നത്. സാധാരണയായി മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഡിജിറ്റല്‍ ക്യാമറകളില്‍, ഫോണുകളില്‍, ലാപ്‌ടോപ്പുകളില്‍ എന്നിവയിലാണ്. മെമ്മറി കാര്‍ഡുകള്‍ എപ്പോള്‍ കേടാകുമെന്നു പറയാന്‍ സാധിക്കില്ല. ഭൂരിഭാഗം പേരുടെ memory cardഉം format ചെയ്യാനുള്ള ഓര്ഡര് വന്നിട്ടുണ്ടാകും. എന്നാല് format ചെയ്യാന് നോക്കിയാലോ… അതും നടക്കില്ല. അവസാനം നിരാശയോടെ ആ mmc ഉപേക്ഷിച്ചു പുതിയവ എടുക്കലാണ് നമ്മില് പലരും ചെയ്യാറ്. ഇനിയത് എറിഞ്ഞു കളയും മുന്പ് താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ ആദ്യം മെമ്മറി കമ്പ്യൂട്ടറില്കണക്ട് ചെയ്യുക- പിന്നെ Start – Search എന്നതില് cmd എന്ന് അടിച്ചു command promptല് എത്തുക- ആദ്യത്തെ കമാന്ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര് അടിക്കുക- ഇപ്പോള് പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും- വീണ്ടും List Disk എന്ന് അടിക്കുക, എന്റര് ചെയ്യുക- Select Disk 1 എന്ന് അടിക്കുക, എന്റര് ചെയ്യുക- Clean എന്ന് അടിക്കുക, എന്റര് ചെയ്യുക- Create Partition primary എന്ന് അടിക്കുക, എന്റര് ചെയ്യുക- Active എന്ന് അടിക്കുക, എന്റര് ചെയ്യുക- Select Parti...

സ്മാര്‍ട്ട്‌ഫോണ്‍ അമിതമായി ചൂടാകുന്നത് തടയാം

Image
സ്മാര്‍ട്ട്‌ഫോണ്‍ അമിതമായി ചൂടാകുന്നത് ഒരു പൊതുവായ പ്രശ്‌നമാണ്. ക്യാമറ ഉപയോഗിക്കുമ്പോഴും വീഡിയോ കാണുമ്പോഴുമെല്ലാം ഫോൺ പെട്ടെന്ന് ചൂടാകാറുണ്ട്. അമിതമായി ചൂടാകുന്നതിന് പല കാരണങ്ങളുണ്ട്. എങ്കിലും ബാറ്ററി ചൂടാകുന്നത് ഒഴിവാക്കാൻ ഒരു പരിധി വരെ സഹായിക്കുന്ന ചില മാർഗങ്ങൾ നോക്കാം. ഫോണ്‍ എപ്പോഴും അടുത്തുതന്നെ സൂക്ഷിക്കുന്നവരായതിനാല്‍ കിടക്കുമ്പോഴും മറ്റും ബെഡിലും സോഫയിലുമൊക്കെ വെച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍, ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ കടുത്ത പ്രതലത്തില്‍ വെക്കുന്നതാണ് നല്ലത്. ബെഡ് പോലുള്ള പ്രതലങ്ങള്‍ ചൂട് വലിച്ചെടുക്കുമെന്നതിനാല്‍ ഫോണ്‍ ഒരേയിടത്തിരുന്ന് കൂടുതല്‍ ചൂടാകാന്‍ സാധ്യതയുണ്ടെന്നതിനാലാണിത്.ഫോണിന്റെ തന്നെ  ചാര്ജറുകളും ബാറ്ററികളും ഉപയോഗിക്കുന്നതാണ് എപ്പോഴും അഭികാമ്യം. ചാര്‍ജറോ ബാറ്ററിയോ മാറ്റേണ്ടിവന്നാല്‍ അതേ കമ്പനിയുടെ തന്നെ വാങ്ങാന്‍ ശ്രമിക്കുക. വിലകുറഞ്ഞതോ മറ്റു കമ്പനികളുടെയോ ചാര്‍ജറോ ബാറ്ററിയോ ഉപയോഗിക്കുന്നത് ഹീറ്റിങ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകളും ബാറ്ററിയെ ദേഷ്യംപിടിപ്പിച്ചേക്കാം. ചില ആപ്...

വെബ്ബില്‍ നിന്നും നിങ്ങളുടെ ഗൂഗിള്‍ ഡ്രൈവ് അല്ലെങ്കില്‍ ഡ്രോപ്പ്ബോക്സ് അക്കൗണ്ടിലേക്ക് നേരിട്ട് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം

Image
വെബ്ബില്‍ നിന്നും വളരെ എളുപ്പത്തില്‍ നിങ്ങളുടെ ഓണ്‍ലൈന്‍ ക്ലൌഡ് സ്റ്റോറേജ് ഡ്രൈവിലേക്ക് ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റ് ആണ്  www.ctrlq.org/save  . ഇതു വഴി നിങ്ങള്‍ക്ക് വെബ്ബില്‍ നിന്നും നേരിട്ട് ഫയലുകള്‍ ഡ്രോപ്പ്ബോക്സ്, ഗൂഗിള്‍ ഡ്രൈവ്, സ്കൈ ഡ്രൈവ് എന്നീ ക്ലൌഡ് സ്റ്റോറേജ് അക്കൗണ്ടുകളിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം. പ്രത്യേകം അപ്ലിക്കേഷനോ, അല്ലെങ്കില്‍ ബ്രൌസര്‍ എക്സ്റെന്‍ഷനോ ഇന്‍സ്റ്റോള്‍ ചെയ്യാതെ ഈ സേവനം ഉപയോഗിക്കാം. നിങ്ങളുടെ ക്ലൌഡ് ഡ്രൈവിലേക്ക് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍  www.ctrlq.org/save ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക. അതിലെ ഇന്‍പുട്ട് ബോക്സില്‍ ഡൌണ്‍ലോഡ് ചെയ്യേണ്ട ഫയലിന്റെ യുആര്‍എല്‍ നല്‍കുക. എന്നിട്ട് നിങ്ങളുടെ ക്ലൌഡ് ഡ്രൈവ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ ആദ്യത്തെ തവണയാണ് ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങളുടെ ക്ലൌഡ് ഡ്രൈവ് അക്കൗണ്ട്‌ ഈ സേവനവുമായി ഓതറൈയിസ് ചെയ്യേണ്ടിവരും. ഈ സേവനം ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് ഡാറ്റാ പ്ലാനിലെ യാതൊരു ബൈറ്റ് പോലും നഷ്ടപെടുകയില്ല. കാരണം ക്ലൌഡ് വഴിയാണ് ഫയല്‍ ട്രാന്‍സ്ഫര്‍ നടക്കുന്നത്.

മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടാല്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍

Image
നിങ്ങളുടെ ഫോണ്‍ നഷ്ടപെട്ടാല്‍ അത് പല രീതിയല്‍ ദുരുപയോകം ചെയ്യാം. അത് കൊണ്ട് നിങ്ങള്‍ തീര്‍ച്ചയായും താഴെ കൊടുത്തിരിക്കുന്ന നടപടികള്‍ സ്വീകരിച്ചിരിക്കണം. 1) ഫോണ്‍ നഷ്ടപെട്ടാല്‍ ആദ്യം ചെയ്യേണ്ടത്, നഷ്ടപെട്ട ഫോണില്‍ ഏതു സിം ആണോ ഉപയോഗിക്കുന്നത് ആ സിം ബ്ലോക്ക്‌ ചെയ്യുകയാണ് വേണ്ടത്. അതിനായി സിം സേവന ദാതാവിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് സിം ബ്ലോക്ക്‌ ചെയ്യാനുള്ള നടപടികള്‍ എടുക്കാന്‍ നിര്‍ദേശിക്കുക. അങ്ങനെ ആ സിം വഴി കാള്‍ ചെയ്യുന്നത് തടയാം. 2) പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക. എഫ്.ഐ.ആര്‍ന്റെയും, തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ സഹിതം സിം സേവന ദാതാവിന്റെ സര്‍വീസ് സെന്ററില്‍ ഡ്യൂപ്ലിക്കേറ്റ്‌ സിം കാര്‍ഡിനായുള്ള അപേക്ഷ നല്‍കുക. 3) നിങ്ങള്‍ക്ക് നഷപെട്ട ഫോണിന്റെ IMEI നമ്പര്‍ അറിയാമെങ്കില്‍, IMEI നമ്പര്‍ ട്രാക്ക് ചെയ്ത് ഫോണ്‍ കണ്ടുപിടിക്കുന്ന സേവനം വഴി നഷ്ട്ടപെട്ട ഫോണ്‍ കണ്ടുപിടിക്കാം. അതുകൊണ്ട് നിങ്ങള്‍ക്ക് ഒരു ഫോണ്‍ ഉണ്ടെങ്കില്‍ അതിന്റെ IMEI നമ്പര്‍ വേറെ എവിടെയെങ്കിലും സേവ് ചെയ്ത് വെക്കണം. 4) നിങ്ങള്‍ ഫോണില്‍ ഫെയ്സ്ബുക്ക്, ജിമെയില്‍, ട്വിറ്റെര്‍ തുടങ്ങിയ അക്കൗണ്ടുകളില്‍ ലോ...